Thoughts & Arts
Image

മുസ്ലിം വിദ്വേഷത്തിന്റെ കാര്യകാരണങ്ങൾ

11-05-2022

Web Design

15 Comments





അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ 2001 സപ്തംബര്‍ 11-ന് അല്‍ഖാഇദക്കാരുടെ ഭീകരാക്രമണം ഉണ്ടായതു മുതല്‍ വ്യക്തമായി തന്നെ ലോകമൊട്ടുക്കുമുള്ള മുസ്‌ലിംകള്‍ കൂട്ട ആക്രമണത്തിന്റെ ഇരകളാണ്. ഇതിന്റെ ഭാഗമായി മുസ്‌ലിംകള്‍ നേതൃത്വം നല്‍കിയ സന്നദ്ധ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു, സഹായങ്ങൾ തടയപ്പെട്ടു, പര്‍ദ ധരിച്ച സ്ത്രീകള്‍ അവഹേളിക്കപ്പെട്ടു, ശിരോവസ്ത്രം നിയമത്തിന്റെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരപ്പെട്ടു. ദുർബലമായ മുസ്ലിം രാജ്യങ്ങൾ പലതും ആക്രമിക്കപ്പെട്ട് ദുർബലപ്പെടുത്തപ്പെട്ടു. ഇതെല്ലാം വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചതിനുളള പ്രതികാരമായിരുന്നു. അതു ചെയ്തതിനെ ഇന്നുവരേക്കും ഒരു മുസ്ലിം രാജ്യമോ സംഘടനയോ ന്യായീകരിച്ചിട്ടില്ല. അത്തരം നിലപാടുകളോടും നീക്കങ്ങളോടും ഇസ്ലാമിനോ പൊതു മുസ്ലിം സമൂഹത്തിനോ ഒരു യോചിപ്പുമില്ല. എന്നിട്ടും
9/11 കഴിഞ്ഞ് പതിനെട്ടു വര്‍ഷം പിന്നിട്ടിട്ടും യുക്തിരഹിതമായ ഈ വിദ്വേഷത്തിന് യാതൊരു കുറവും കാണാന്‍ കഴിയുന്നില്ല എന്നു മാത്രമല്ല, അമേരിക്കയ്ക്കപ്പുറം യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഈ രോഗം പടരുകയും ചെയ്തു.



അന്താരാഷ്ട്ര രംഗത്തുള്ള ഈ മുസ്ലിം വിദ്വേഷത്തിന്റെ പ്രധാന കാരണം മുസ്ലിം കളോടുള്ള അസൂയയാണ്. ലോക നിലവാരത്തിൽ മുസ്ലിംകൾ വെറും 27 ശതമാനമാണ്. പിന്നെയും പത്തു ശതമാനം കൂടുതലുള്ള ക്രൈസ്തവർ അവർക്ക് മുമ്പിലുണ്ട്. ഉള്ള മുസ്ലിംകളാവട്ടെ ലോകമൊട്ടുക്കുമായി ചിതറിക്കിടക്കുകയുമാണ്. ക്രൈസ്തവർ യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും എന്ന പോലെ, ഹിന്ദുക്കൾ ഇന്ത്യയിലെന്ന പോലെ, അവരെല്ലാവരും ഒരു മേഖലയിലല്ല. മിഡിലീസ്റ്റ് മേഖലയിൽ അവർ കൂടുതലുണ്ട് എങ്കിലും അവിടെയെല്ലാം കാനേഷുമാരിയിൽ ജനസംഖ്യ കുറവാണ്. എന്നിട്ടും അവർക്ക് അസൂയാവഹമായ ഒരു ശക്തിയുണ്ട്. ഇറാഖ് മുതൽ മൊറോക്കോ വരെയുളള അവരുടെ രാജ്യങ്ങൾ എണ്ണ സമ്പന്നങ്ങളാണ്. വൻ കുതിപ്പ് നടത്തുന്നതാണ് അവരുടെ സാമ്പത്തിക ശേഷി. അവരുടെ മതം അവരെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ വികാരമാണ്. നാമമാത്രമെന്നോ മറ്റോ പറയാമെങ്കിലും അവരുടെ മതനിയമം ആധാരമായ മൂന്ന് രാജ്യങ്ങൾ അവർക്കുണ്ട്. സൗദി അറേബ്യയും ഇറാനും പാക്കിസ്ഥാനും. മറ്റു രാജ്യങ്ങളിലാവട്ടെ മതശാസനകൾ ശക്തമായി പാലിക്കപ്പെടുന്നുണ്ട്. ലോക പ്രശസ്ത സ്ഥാപനങ്ങുടെ വിദ്യാ പിൻബലം ഇല്ലാതിരുന്നിട്ടും വെള്ളക്കോളർ സംസ്കാരമില്ലാതിരുന്നിട്ടും ലോക വട്ടമേശകളിൽ വൻ സാന്നിദ്ധ്യമൊന്നുമല്ലാതിരുന്നിട്ടും ഈ സമുദായം ഇതൊക്കെ നേടിയതും അവ നിലനിറുത്തുന്നതും കാണുമ്പോൾ അങ്ങനെ ചിന്തിക്കുന്നവർക്ക് കടുത്ത അസൂയ ഉണ്ടാവുക സ്വാഭാവികമാണ്.



നമ്മുടെ ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് വരുമ്പോൾ ഈ അസൂയയുടെ മുന ഒന്നുകൂടി സൂക്ഷ്മമാകുന്നു. ഇവിടെയുളള ജീവിതം യൂറോപ്പിനേക്കാളും മിഡിലീസ്റ്റിനേക്കാളും പോലും മറ്റുളളവരുമായി കൂടിക്കലർന്നതാണ്. യൂറോപ്പിലും മറ്റുമെല്ലാം അവരുടെ വ്യതിരിക്തത പ്രധാനമായും പ്രകടമാകുന്നത് ആരാധനാലയങ്ങളുടെ അകത്തളങ്ങളിലോ വീടിനുള്ളിലോ മാത്രമാണ് പുലർത്തിപ്പെടുന്നത്. പൊതു സമൂഹത്തിൽ അവർക്ക് കാര്യമായ വ്യതിരിക്തതകൾ ഏറെയില്ല. നമ്മുടേത് ഒരു ബഹുസ്വര ബഹുമത സമൂഹമാണ്. മാത്രമല്ല, ജനസാന്ദ്രത കൂടുതലുമാണ്. കാര്യമായി ഒന്നും ഒരു മതക്കാർക്കും മറ്റു മതക്കാരിൽ നിന്ന് ഒളിപ്പിച്ചു വെക്കാനാവില്ല. അതോടൊപ്പം ഇവിടെ ഉളള മത പ്രചരണ - പ്രബോധന സൗകര്യം വഴി ഏറെ ആഴത്തിൽ കിടക്കുന്ന കാര്യങ്ങൾ പോലും പൊതു സമൂഹത്തിന് അറിയുകയും ചെയ്യാം. ഇതെല്ലാം വഴി ഇവിടെയുള്ള മറ്റു മതക്കാർ മനസ്സിലാക്കിയത് മുസ്ലീംകൾ തികച്ചും വേറിട്ട, തങ്ങളുമായോ മറ്റുള്ളവരുമായോ ഇഴുകി ച്ചേരാൻ കഴിയാത്ത ഒരു ജനതയാണ് എന്നാണ്. അതിനവർക്ക് പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്. അവ ഓരോന്നും പരിശോധിക്കുമ്പോൾ മുസ്ലിംകൾക്ക് പൊതു സമൂഹത്തിൽ ലയിക്കാൻ കഴിയില്ല എന്ന് പറയാനും വാദിക്കാനും കഴിയുകയും ചെയ്യും.



ഉദാഹരണമായി അവരുടെ വേഷവിധാനങ്ങൾ. പ്രത്യേകിച്ചും സ്ത്രീകൾ അവരുടെ അഴകിനെ ബാധിക്കുമെങ്കിൽ പോലും അവർ ശരീരത്തിന്റെ പല ഭാഗങ്ങളും കണിശമായും മറച്ചു പിടിക്കുന്നു. എല്ലാവരും ഏതാണ്ടെല്ലാം തുറന്നിട്ട് നടക്കുമ്പോൾ ഇവർ തങ്ങളുടെ സംസ്കാരത്തിന്റെ പേരും പറഞ്ഞ് വേറിട്ടു നിൽക്കുന്നു. ഇക്കാര്യത്തെ അസൂയയായി കാണുന്നവർ ഇതിനെതിരെ രംഗത്തു വരുന്നു. അന്താരാഷ്ട്ര രംഗത്ത് ഈ ഹിജാബ് ഭീകര - തീവ്ര വാദികൾക്ക് സൗകര്യമൊരുക്കും എന്നു പറഞ്ഞും പ്രാദേശികമായി യൂണിഫോമിറ്റിയെ പ്രതികൂലമായി ബാധിക്കും എന്നും പറഞ്ഞ് ഇതിനെതിരെ ഇവർ രംഗത്ത് വരും. വിവാഹക്കാര്യത്തിൽ ഇവർ കാണുന്നത് ഇവരുടെ പെൺകുട്ടിയോ ആൺകുട്ടിയോ ഒരു എതിർ മതക്കാരനുമായി വിവാഹത്തിലേർപ്പെടേണ്ട സാഹചര്യം വന്നാൽ ആ മതക്കാരൻ തങ്ങളുടെ മതത്തിലേക്ക് മാറിയാൽ മാത്രമേ അവർ വിവാഹത്തിന് സമ്മതിക്കൂ എന്നാണ്. എന്താ ഇവർക്ക് മാത്രം ഒരു മതകീയ അസ്തിത്വം എന്ന് അസൂയപ്പെടുന്നവർ അതിനാൽ തന്നെ ലൗ ജിഹാദ് മുതൽ മിശ്രവിവാഹത്തിനു വരെ മുറവിളി കൂട്ടും. പുതുതായി വന്ന ഹലാൽ കശപിശയുടെ കാര്യവും ഇതു തന്നെ. മുസ്ലിംകൾ മതപരമായ ഹലാൽ മാത്രമേ കഴിക്കൂ. ലോകത്തിന്റെ പൊതു ഭക്ഷ്യ സംസ്കാരത്തിൽ അവർക്ക് കൂടാൻ മതപരമായി കഴിയില്ല എന്നു കാണുമ്പോൾ അവരു മാത്രം ഒരു സംസ്കാര സമ്പന്നർ എന്ന ഒരു അസൂയ അങ്ങനെ ചിന്തിക്കുന്നവരുടെ സിരകളിലൂടെ അടിച്ചു കയറുകയാണ്. അപ്പോൾ ആ സങ്കൽപ്പത്തെ പൊളിച്ചു മാറ്റുവാൻ അവർ ഹലാലിന് വൃത്തികെട്ട നിർവ്വചനം ചമയ്ക്കുകയാണ്.



അസൂയയും വിദ്വേഷവും ഒന്നാണ്. അസൂയ മനസ്സിനുളളിൽ ഉണ്ടാകുന്ന വികാരവും വിദ്വേഷം അതു പുറത്തുചാടുമ്പോൾ അതിനുണ്ടാവുന്ന ഭാവവും. അതിനാൽ ഏത് വിദ്വേഷങ്ങളുടെയും കാരണം അസൂയയാണ്.
മനുഷ്യഹൃദയങ്ങളില്‍ മുളച്ചുപൊങ്ങുന്ന വിനാശകാരികളായ വിഷ വൃക്ഷങ്ങളാണ് പകയും അസൂയയും. ശരീരത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് ശരീരത്തെ തന്നെ നശിപ്പിക്കുന്ന ഒരിക്കലും സുഖപ്പെടാത്ത രണ്ട് മഹാവ്രണങ്ങള്‍. വ്യക്തിയേയും സമൂഹത്തെയും ഒരു പോല അവ ബാധിക്കും. പണ്ഡിതരെയും പാമരരേയും അവ നശിപ്പിക്കും. ഭദ്രമായ സാമൂഹിക ബന്ധങ്ങള്‍ പോലും അവയുടെ ദംശനമേറ്റ് ശിഥിലമാകും.
അടുത്തവരെ അകറ്റാനും അകന്നവരെ കൂടുതല്‍ അകലങ്ങളിലേക്ക് തള്ളാനും അസൂയയും വിദ്വേഷവും കാരണമായി തീരും. തിരു നബി(സ) പറഞ്ഞു: നിങ്ങളുടെ മുമ്പുള്ള സമൂഹങ്ങളെ ബാധിച്ച രോഗം നിങ്ങളിലേക്കും ഇഴഞ്ഞെത്തിയിരിക്കുന്നു. അസൂയയും പകയുമാണത്. വിദ്വേഷം എല്ലാറ്റിനെയും മുണ്ഡനം ചെയ്യും. തലമുടി വടിച്ചെടുക്കുന്നത് പോലെ സകല നന്മകളെയും അത് നശിപ്പിക്കും. ദീനിനെ തന്നെ മുണ്ഡനം ചെയ്യും. (തിര്‍മിദി) മറ്റുള്ളവരുടെ ഒരു നന്മയും അംഗീകരിക്കാതിരിക്കുകുയും അത് നശിപ്പിക്കാന്‍ ഏത് വൃത്തികേടും പ്രവൃത്തിക്കുകയും ചെയ്യുക എന്നത് ഈ രോഗികളുടെ സ്വഭാവമാണ്. അസൂയാലു ഒരിക്കലും അടങ്ങിയിരിക്കില്ല. എതിരാളിയുടെ ന്യൂനത ചികഞ്ഞെടുത്ത് പറഞ്ഞു പ്രചരിപ്പിക്കും. ഏഷണിയും പരദൂഷണവും തൊഴിലാകും. വിദ്വേഷത്തിന്റെ തീക്കനല്‍ മനസ്സില്‍ സദാ അവനില്‍ എരിഞ്ഞു കൊണ്ടിരിക്കും. പ്രതിയോഗിക്കെതിരെ കടുത്ത മത വിരുദ്ധ മാര്‍ഗങ്ങള്‍ പോലും അത്തരക്കാർ അവലംബിക്കും. അവസാനം തന്റെ ലക്ഷ്യം കാണാതെ മോഹം പൂവണിയാതെ ഇത്തരക്കാർ യവനികക്ക് പിന്നിലേക്ക് തളളപ്പെടും.



ഈ അസൂയക്ക് പക്ഷെ മരുന്നുണ്ട്. അത് വിശ്വാസമാണ്. വിശ്വാസം മനസ്സിനകത്തുള്ള മനുഷ്യർക്ക് മറ്റുളളവരുടെ നേട്ടങ്ങളെ ഉൾക്കൊള്ളാൻ കഴിയും. ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം അസൂയ എന്ന അധമ വികാരത്തിന് ഒരു യുക്തിയുമില്ല. അല്ലാഹുവാണ് മനുഷ്യര്‍ക്ക് വിഹിതങ്ങള്‍ വീതിച്ചു നല്‍കുന്നത്. അവന്‍ സൂക്ഷ്മമായി അറിയുന്നവനും യുക്തിജ്ഞനുമാണ്. അസൂയക്കാരന്‍ യഥാര്‍ഥത്തില്‍ വിദ്വേഷം വെച്ചുപുലര്‍ത്തുന്നത് ദൈവത്തോടാണ്. ഒന്നുകില്‍ ദൈവം നീതിമാനല്ലെന്ന് അവന്‍ കരുതുന്നു. അല്ലെങ്കില്‍ ആര്‍ക്കു കൊടുക്കണം എന്ന് ശരിയായി അറിയാത്തവനാണെന്നു കരുതുന്നു. രണ്ടും ദൈവത്തെ തെറ്റായി ധരിക്കലാണ്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത്: അല്ലാഹു നൽകിയ ഔദാര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജനങ്ങളോട് അസൂയ വെച്ചുപുലര്‍ത്തുകയാണോ? (അന്നിസാഅ് 54). വിശ്വാസത്തിന്റെ വീക്ഷണത്തില്‍ അസൂയ ദൈവത്തിനെതിരായ മുറുമുറുപ്പാണ്. ഇതിൽ നിന്നും നമ്മുടെ പശ്ചാതലത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളുടെ വിലയിരുത്തൽ കൂടി നടത്തുവാൻ കഴിയും. മുസ്ലിംകൾക്കെതിരെ വിദ്വേഷത്തിന്റെ വാൾ ചുഴറ്റി ചുറ്റി നടക്കുന്നവരാരുടെയും ഉളളിൽ ഒരു തരം വിശ്വാസവുമില്ല എന്ന്. അവരുടെ ദൈവത്തിൽ പോലും അവർക്ക് കൃത്യവും കണിശവുമായ വിശ്വാസമില്ല. മറ്റു മതങ്ങളിലുളള അങ്ങനെ നല്ല വിശ്വാസമുള്ളവരൊന്നും ഇത്തരം കുശുമ്പുകൾ കാണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണല്ലോ. അതു പറയുമ്പോൾ നാം ഇന്ത്യക്കാർക്ക് മഹാത്മാ ഗാന്ധി പറഞ്ഞത് ഓർമ്മ വരും. ഓരോ മതക്കാരും തങ്ങളുടെ മതത്തിലെ കുറച്ചു കൂടി നല്ല വിശ്വാസികളായാൽ നമ്മുടെ പ്രശ്നമെല്ലാം തീരും എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ.



എന്നാൽ ഈയിടെ കേരളത്തിൽ ഒരാൾ നടത്തിയ വിദ്വേഷവെടികൾ ഈ കൂട്ടത്തിലൊന്നും പെട്ടതാവാൻ തരമില്ല. വെടി പൊട്ടിച്ചു കഴിഞ്ഞ് ഇഷ്ടൻ ഒരു പ്രമുഖ പാർട്ടിയോടന്വേഷിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നാണല്ലോ ആദ്യം തന്നെ പറഞ്ഞത്. അപ്പോൾ അത് അവിടെ നിന്ന് വല്ലതും കിട്ടാനാണ് എന്നത് വ്യക്തമാണല്ലോ.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso