Thoughts & Arts
Image

ജൂതൻമാരുമായുള്ള കരാറുകൾ

2026-01-02


വെള്ളിപ്രഭാതം
ടി എച്ച് ദാരിമി





ഗസ്സയിൽ ഇസ്രായേൽ വെടി നിർത്തുവാൻ സമ്മതിച്ചിട്ട് 54 ദിവസങ്ങൾ പിന്നിട്ട ഇന്നലെ പോലും അവിടത്തെ സൈത്തൂൻ ഡിസ്ട്രിക്ടിൽ രണ്ടു ഫലസ്തീനികൾ അധിനിവേശ ശക്തിയാൽ കൊല്ലപ്പെട്ട വാർത്ത ഇന്നലെ പ്രമുഖ അറബി പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയും ഇതിനു സമാനമായ ആക്രമണങ്ങൾ നടന്നതായി ഇതേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുമുണ്ട്. ഗസ്സയുടെ വടക്കു കിഴക്കൻ അതിർത്തിയിലെ അത്തുഫ്ഫാഹിൽ ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്കു നേരെയുള്ള ആക്രമണം തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു ഇത്. പൗരന്മാർക്കു നേരെയല്ല ഈ ആക്രമണം ഒന്നും എന്നു പറയേണ്ടിവരും. കാരണം അവർ ഇപ്പോൾ പൗരന്മാർ എന്നു വിളിക്കപ്പെടുന്നതിനപ്പുറം അഭയാർത്ഥികൾ എന്നാണല്ലോ വ്യവഹരിക്കപ്പെടുന്നത്. പിറന്ന മണ്ണിലെ അഭയാർത്ഥികൾ. മറ്റൊരു വശത്ത് വെസ്റ്റ് ബാങ്കിലും അൽ ഖലീലിലും ജൂതസേന ഇസ്രായേലികളെ പലസ്തീനികളെ പിടികൂടുന്നതും ബന്ധികൾ ആക്കുന്നതും തുടരുകയാണ്. കത്തിയും പൊട്ടിയും തീർന്ന പൂരപ്പറമ്പിൽ അങ്ങിങ്ങായി കത്താതെ കിടന്നിരുന്ന പടക്കങ്ങൾ പൊട്ടുകയും ചീറ്റുകയും ചെയ്യുന്നതുപോലെ എന്നു പറഞ്ഞു ഈ സംഭവങ്ങളെ ചെറുതായി കാണാൻ വയ്യ. കാരണം വെടി നിർത്തൽ പ്രാബല്യത്തിൽ വന്ന ഒക്ടോബർ അവസാനത്തെ നൂറോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നവംബർ 19ന് 32 പേർ ആക്രമണത്തിൽ രക്തസാക്ഷികളായി. നവംബർ 23ന് നടത്തിയ ആക്രമണത്തിൽ 21 ജീവനുകളാണ് പൊലിഞ്ഞത്. ചുരുക്കത്തിൽ, വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം മരിച്ചവരുടെ എണ്ണം മുന്നൂറായി. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ആയിരം കടന്നു. പൊതു രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടലും കൗതുകവും ഉണ്ടാക്കുന്ന ഒരു കാര്യമായിരിക്കാം. ലോക നേതാക്കളുടെ മാധ്യസ്ഥതയിൽ മരണം കണ്ട് മരവിച്ചു പോയ ഒരു പ്രദേശത്ത് മനുഷ്യവംശത്തിന്റെ നിലനിൽപ്പിനു വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു വെടിനിറുത്തൻകരാർ ഈ വിധം പച്ചയായും പരസ്യമായും ലംഘിക്കപ്പെടുന്നത് തീർച്ചയായും ഞെട്ടലുണ്ടാക്കുന്ന ഒരു രാഷ്ട്രീയ കാര്യം തന്നെയാണ്. പക്ഷേ ചരിത്രത്തിന് അത് എപ്പോഴും പ്രതീക്ഷിക്കപ്പെടുന്ന ഒരു തനിയാവർത്തനം മാത്രമാണ്. ജൂതന്മാർ എന്നും അങ്ങനെയായിരുന്നു. അവരുമായി ചെയ്യപ്പെട്ട കരാറുകൾക്കൊന്നും നിലനിൽപ്പുണ്ടായിട്ടില്ല.


വിശുദ്ധ ഖുർആൻ ഈ കാര്യം സത്യവിശ്വാസികളെ തര്യപ്പെടുത്തുന്നുണ്ട്. അവരുമായുള്ള കരാറുകൾ അടക്കമുള്ള ബന്ധങ്ങളിൽ ജാഗ്രത പുലർത്തണം എന്ന ആശയത്തോടെയാണ് ഇത് പറയുന്നത്. കാരണം കരാറുകള്‍ ലംഘിക്കുകയെന്നത് ജൂത ചരിത്രത്തില്‍ എക്കാലത്തും പ്രകടമായിട്ടുള്ളതാണ്. ഖുർആൻ പറയുന്നു: ‘അവരിലൊരു വിഭാഗവുമായി താങ്കൾ കരാറിലേര്‍പ്പെട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്‍ത്തുന്നവരല്ല’ (അല്‍ അന്‍ഫാല്‍: 56). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ‘അവര്‍ ഏതൊരു കരാറിലേര്‍പ്പെട്ടാലും അവരിലൊരു വിഭാഗം അതിനെ തള്ളിക്കളയുകയാണോ?, അല്ല; അവരിലേറെ പേരും സത്യനിഷേധികളാകുന്നു' (അല്‍ബഖറ: 100). അവരുടെ ഈ സ്വഭാവം അവരുടെ കൂട്ടത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് നല്ല സ്വഹാബിയായി മാറിയ അബ്ദുല്ലാ ബിന്‍ സലാം(റ) പറയുന്നതനുസരിച്ച് അവര്‍ നിര്‍ബന്ധ സാഹചര്യത്തില്‍ നില്‍ക്കകള്ളിയില്ലാതെ വരുമ്പോള്‍ മാത്രമാണ് സന്ധിയിലേര്‍പ്പെടുക ഏർപ്പെടുക എന്നാണ്. അത്തരം സാഹചര്യത്തിൽ ഉള്ള സന്ധികളുടെ പ്രധാന ലക്ഷ്യം താല്‍ക്കാലിക നേട്ടവും അവര്‍ക്കതിലൂടെ ലഭിക്കുന്ന മെച്ചവും മാത്രമായിരിക്കും. അവരുടെ ലക്ഷ്യം നേടിയാല്‍ യാതൊരു മര്യാദയും ധാര്‍മ്മികതയും പുലര്‍ത്താതെ അവരത് ലംഘിക്കുവാൻ ഒട്ടും മടിക്കുകയില്ല. അതിനു നിരവധി അനുഭവങ്ങൾ ചരിത്രത്തിൽ ഉണ്ട്. ചരിത്രത്തിലെ അത്തരം അധ്യായങ്ങൾ ഓരോന്ന് പറയുന്നതിലേറെ പൊതുവായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ്, അവർക്ക് സ്ഥിരമായ സൗഹൃദങ്ങൾ, സഖ്യങ്ങൾ തുടങ്ങിയവയൊന്നും ഇല്ല എന്നത്. ഇപ്പോൾ അമേരിക്കയിലെ ഭരണാധികാരി അവരോടൊപ്പം നിൽക്കുന്നുണ്ട്. പക്ഷേ ചരിത്രത്തിൽ എല്ലാ കാലവും അമേരിക്ക ഈ സയണിസത്തെ ചേർത്തുനിർത്തിയിട്ടില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ 1779-ല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന് ശേഷം നടത്തിയ പ്രഥമ പ്രഭാഷണത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘തീര്‍ച്ചയായും ഈ ജൂതര്‍ നരകത്തിലെ പിശാചുക്കളാണ്, രാത്രിയുടെ വവ്വാലുകളാണ്, ജനതയുടെ രക്തം ഊറ്റിക്കുടിക്കുന്നവരുമാണ്. അല്ലയോ ജനങ്ങളേ, ധിക്കാരികളും അധര്‍മ്മികളുമായ ഇക്കൂട്ടരെ സമയം നഷ്ടപ്പെടുത്താതെ ആട്ടിയോടിക്കുക. സമൂഹത്തിന്റെയും വരും തലമുറയുടെയും രക്ഷക്കുവേണ്ടിയാണത്. അല്ലാത്തപക്ഷം, ഒരു നൂറ്റാണ്ടിന് ശേഷം നിങ്ങള്‍ ചിന്തിക്കുന്നതിലും എത്രയോ അധികമായിരിക്കും അവരുടെ അപകടം. നമ്മുടെ കൊച്ചുമക്കളോട് അവര്‍ കരുണ കാണിക്കുകിയില്ല, പകരം അവരുടെ സേവനത്തിനായുള്ള അടിമകളാക്കി അവരെ മാറ്റും…..' എന്നൊക്കെയായിരുന്നു. 'ഫ്രാങ്ക്ലിൻ പ്രോഫസി' എന്ന പേരിൽ നമ്മുടെ അക്കാദമിക മേശപ്പുറങ്ങളിൽ അറിയപ്പെടുന്ന ഒരു പ്രസംഗത്തിന്റെ ഭാഗമാണിത്.


അവരുടെ ഇതേ സ്വഭാവം കൊണ്ടാണ് അവർക് അഭയം നൽകി സ്വീകരിക്കുകയും സ്നേഹിക്കാനും സഹായിക്കാനും ശ്രമിക്കുകയും ചെയ്ത ലോകരാജ്യങ്ങൾ അവരെ തങ്ങളുടെ മണ്ണിൽ നിന്ന് ആട്ടിപ്പുറത്താക്കിയത്. എ.ഡി. 1290-ല്‍ ഇംഗ്ലീഷുകാരും 1948-49 വര്‍ഷങ്ങളില്‍ ഫ്രഞ്ചുകാരും അവരെ ആട്ടിയോടിച്ചത് നാം മറന്നിട്ടില്ല. പോപ്പ് ക്ലെമന്‍സ് ആറാമന്‍ അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങാൻ ശ്രമിച്ചുവെങ്കിലും അത് വിജയം കണ്ടില്ല. 1881-ല്‍ റഷ്യയില്‍ ജൂതന്‍മാര്‍ക്കെതിരെ കടുത്ത അക്രമണങ്ങള്‍ നടന്നു. അവരുടെ വീടുകളും ഗ്രന്ഥങ്ങളും തീവെക്കപ്പെടുകയും റഷ്യയില്‍ അവര്‍ക്ക് പ്രത്യേക ഇടം നിര്‍ണ്ണയിക്കുകയും 15 വര്‍ഷത്തോളം സൈനിക സേവനത്തിന് നിര്‍ബന്ധിക്കുയും ചെയ്തു. ഇക്കാര്യം വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. അതു പക്ഷേ മറ്റൊരു ശൈലിയിൽ ആണെന്ന് മാത്രം. അവരെ അല്ലാഹു ഓരോ ജനവിഭാഗങ്ങളെ കൊണ്ടും ശിക്ഷിച്ചു കൊണ്ടേയിരിക്കും എന്നാണ് വിശുദ്ധ ഖുർആനിന്റെ ഭാഷ്യം. അല്ലാഹു പറയുന്നു: ‘താങ്കളുടെ നാഥന്‍ പ്രഖ്യാപിച്ചതോര്‍ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നവരെ അവരുടെനേരെ അന്ത്യനാള്‍ വരെയും അവന്‍ നിയോഗിച്ചുകൊണ്ടിരിക്കും. താങ്കളുടെ നാഥന്‍ വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും’ (അല്‍അഅ്‌റാഫ്: 167).


ഇത്തരം നയങ്ങളും സമീപനങ്ങളുമാണ് അവരെ ഏറ്റവും വലിയ ഭീതിയും അനൈക്യവും പേറുന്ന ഒരു സമുദായമായി മാറ്റുന്നതും. അവരുടെ ജീവിതത്തോടുള്ള ആർത്തിയും ഭീതിയും വിശുദ്ധ ഖുർആൻ വ്യക്തമായി എടുത്തു പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ഭദ്രമായ കോട്ടകളോട് കൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പരം പോര് അതിരൂക്ഷമെത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് താങ്കൾ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്.’ (അല്‍ഹശ്ര്‍: 14). കുടിലമായ ഇത്തരം മനസ്ഥിതി ഉള്ളിലുള്ളവർക്ക് ഒരു പൊതു സമൂഹത്തോട് ചേർന്ന് നിൽക്കാൻ കഴിയില്ല. എന്ന് മാത്രമല്ല, അവർക്ക് തന്നെ സ്വയം സംഘടിച്ച് ഒരു നല്ല സമൂഹമായി നിലനിൽക്കാനും കഴിയില്ല. അതുകൊണ്ടാണ് പുറത്ത് കാര്യമായി അറിയുന്നില്ലെങ്കിലും അവരുടെ ഉള്ളിലുള്ള വിഭാഗീയത വളരെ തീവ്രമാണ് എന്ന് പറയുന്നത്. അവർക്കിടയിലുള്ള അനൈക്യം അല്ലാഹു വിശുദ്ധ ഖുർആനിൽ ഇങ്ങനെ സൂചിപ്പിക്കുന്നു: ‘ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു.’ (അല്‍ അഅ്‌റാഫ്: 168) ‘അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുനാള്‍ വരെ നാം പകയും വിദ്വേഷവും നിക്ഷേപിച്ചിരിക്കുന്നു’ (അല്‍മാഇദ: 64).


നബി(സ) മദീനയിലെത്തിയപ്പോള്‍ ജൂതന്‍മാരുമായി കരാറിലേര്‍പ്പെട്ടിരുന്നു.
ആ കരാറിലെ വ്യവസ്ഥകൾ വളരെ മാന്യമായിരുന്നു. അവരെ അന്തസ്സും ആഭിജാത്യവും ഉള്ള ഒരു സമൂഹമായി നബി(സ്വ) തങ്ങൾ പരിഗണിച്ചിരുന്നു എന്നത് കരാറിന്റെ വ്യവസ്ഥകൾ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. ബനീ ഔഫിലെ ജൂതന്മാര്‍ മുസ്‌ലിങ്ങളോടൊപ്പം ഒരൊറ്റ സമൂഹമാണ്, ജൂതര്‍ക്ക് അവരുടെ ദീനും മുസ്‌ലിങ്ങള്‍ക്ക് അവരുടെ ദീനും അനുസരിച്ച് ജീവിക്കാവുന്നതാണ്, യഹൂദര്‍ അവരുടെ ജീവിത ചിലവും മുസ്‌ലിങ്ങള്‍ അവരുടെ ജീവിത ചിലവുകളും വഹിക്കണം, ആരും ആർക്കും ഒരു ഭാരമാവരുത്, ഈ കരാറിലേര്‍പ്പെട്ടവരോട് ആരെങ്കിലും യുദ്ധം ചെയ്യാൻ വന്നാല്‍ പരസ്പര സഹായം ഉണ്ടായിരിക്കണം, പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചു പുലര്‍ത്തണം, തന്റെ സ്വന്തം സഖ്യത്തിലുള്ള ആരോടും കുറ്റം ചെയ്യരുത്... തുടങ്ങി വളരെ മാന്യവും ആരോഗ്യകരവുമായ വ്യവസ്ഥകളാണ് കരാറിൽ ഉണ്ടായിരുന്നത്. പക്ഷേ ഒരു ന്യായവും ഇല്ലാതെ അത് അവർ ഒന്നിലധികം പ്രാവശ്യം ലംഘിച്ചു. ബനൂ ഖൈനുഖാഇലെ ജൂതന്‍മാരാണ് തുടങ്ങിയത്. ഹിജ്റ രണ്ടിൽ ബദ്ര്‍ യുദ്ധത്തിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് തന്നെ അവര്‍ കരാര്‍ ലംഘിച്ചു. ബനൂനളീറിലെ ജൂതന്‍മാര്‍ ഉഹ്ദ് യുദ്ധത്തിന് ശേഷം കരാര്‍ ലംഘിക്കുകയും മുസ്‌ലിംകളെ അക്രമിക്കാന്‍ വരെ ധൈര്യപ്പെടുകയും ചെയ്തു. ബനൂ ഖുറൈ ഇക്കാരാവട്ടെ കടുത്ത പ്രതിസന്ധി ഘട്ടത്തിലായിരുന്നു കരാര്‍ ലംഘനം നടത്തിയത്. അഹ്‌സാബ് യുദ്ധത്തിന്റെ വേളയിലായിരുന്നു അത്. അവരാൽ സത്യസന്ധതയും പ്രവാചകത്വവും അംഗീകരിക്കപ്പെട്ട ഒരാളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ മറ്റുള്ളവരുമായി ചെയ്യുന്ന കരാറുകള്‍ പാലിക്കപ്പെടുമെന്ന് ആർക്കെങ്കിലും പ്രതീക്ഷിക്കാൻ കഴിമോ? അതുകൊണ്ട് ചരിത്രത്തിൻ്റെ തനിയാവർത്തനമാണ് അവിടെ നടക്കുന്നത് എന്നു മനസ്സിലാക്കാം.
0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso