Thoughts & Arts
Image

കളത്തിൽ കരുതിക്കുട്ടിയ കുരുതികളും ?!

2026-08-02

ടി സെഞ്ചരി





Vicki Devil Worship - 1st May 1989 Oprah Winfrey എന്ന് നേരെ യൂട്യൂബിൽ ടൈപ്പ് ചെയ്താൽ നാം ഒരു പ്രമാദമായ വീഡിയോയിലെത്തും. 1989 ൽ ഓപ്പ്റാ വിൻഫ്രെ എന്ന വിഖ്യാത അമേരിക്കൻ ടെലിവിഷൻ ടോക്ക് ഷോ ഹോസ്റ്റ് ഒരു ജൂത യുവതിയുമായി നടത്തുന്ന അഭിമുഖമാണ് അത്. വളരെയേറെ ജനങ്ങൾ കൗതുകത്തോടും ഞെട്ടലോടും കണ്ട ഈ വീഡിയോ പിന്നീട് ഏതോ സാമ്രാജ്യത്വ താൽപര്യക്കാർ ബാൻ ചെയ്തു എങ്കിലും ഓപ്പ്റാ വിൻഫ്രെയുടെ പ്രൊഫൈലിൻ്റെ കരുത്തിൽ ഇപ്പോഴിൽ സംഗതി പല വഴിക്കും ലഭ്യമാണ്. ഈ വിഡിയോ ഇപ്പോൾ ഓർത്തെടുക്കാൻ ഒരു കാരണമുണ്ട്. തെക്കന്‍ ഇറാനിലെ മിനാബ് സ്കൂളിനു നേരെയുണ്ടായ മിസൈൽ ആക്രമണമാണത്. ഇസ്റാഈലിനു വേണ്ടി അമേരിക്ക നടത്തിക്കൊടുത്ത ഈ ആക്രമണത്തിൽ 165 കൊച്ചു കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഈ കുഞ്ഞുങ്ങൾക്കൊന്നും ഈ യുദ്ധത്തിൽ ഒരു നിലക്കും കയ്യില്ല. സ്കൂളുകൾ, ആശുപത്രികൾ, പത്ര സ്ഥാപനങ്ങൾ തുടങ്ങിയവക്കൊന്നും നേരെ ആക്രമണമുണ്ടാവാൻ പാടില്ല എന്ന് ഏതൊക്കെയോ ചാർട്ടറുകളിൽ എഴുതി വെക്കപ്പെട്ടിട്ടുമുണ്ട്. പൊതുവായി മിസൈലുകളുടെ ദിശകൾ നിശ്ചയിക്കുവാനും നിയന്ത്രിക്കുവാനുമുള്ള സങ്കേതിക സൗകര്യം ഉണ്ടുതാനും. ഏറ്റവും കുറഞ്ഞത് ഇത്തരം സംഭവങ്ങൾ സംഭവിക്കാതിരിക്കുവാൻ വേണ്ട ജാഗ്രത പുലർത്തുവാൻ ഒരോ മനുഷ്യൻ്റെയും ഉള്ളിലെ മനുഷ്യത്വവും സഹജാവ ബോധവും തന്നെ മതി എന്നിരിക്കെ ഇതെങ്ങനെ സംഭവിച്ചു എന്ന ചിന്ത പുകഞ്ഞു പുകഞ്ഞാണ് നാം ഈ വീഡിയോയിലെത്തുന്നത്. ഏറ്റവും ഒടുവിൽ ന്യൂയോർക്ക് ടൈംസ് തന്നെ പച്ചയായി പറഞ്ഞിരിക്കുന്നു, സംഭവം അമേരിക്കൻ ഇസ്രയേൽ കൂടുകെട്ട് ചെയ്തതു തന്നെയാണ് എന്ന്.


അതു ബോധപൂർവ്വം തന്നെയായിരുന്നുവോ എന്നേ ഇനി അറിയാനുള്ളൂ. യുദ്ധത്തിൽ ചെയ്യുന്നതെല്ലാം ബോധപൂർവ്വം തന്നെയാണ്. കാരണം വളരെ വില കൂടിയ, വിനാശകാരികളായ മിസൈലുകൾ കൊണ്ടുള്ള കളിയാണിത്. ഓരോന്നിനും വലിയ തുക വിലയായി വേണം. ഇവിടെ ഇപ്പോൾ ആർക്കും വേദനിക്കാനൊന്നുമില്ല. വില നൽകുന്നത് മൊത്തം എണ്ണ ശൈഖുമാരാണല്ലോ. ബോധപൂർവ്വമല്ലാതെ ഈ യുദ്ധത്തിൽ നടന്നത് ഒരേ ഒരു കാര്യമാണ്. കുവൈറ്റ് മൂന്ന് അമേരിക്കൻ വിമാനങ്ങളെ വെടിവെച്ചിട്ടത്. അത് അബദ്ധത്തിൽ സംഭവിച്ചു എന്നാണ് വിശദീകരണം. ഏതായാലും മുനാബിലെ കൊച്ചു പെൺകുട്ടികളുടെ സ്കൂളിനു നേരെ നടന്ന ഈ ഹീന ആക്രമണത്തിൽ ഇളം ചോരയുള്ള 160 കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ നമ്മുടെ ആശങ്കകളെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്ന ഒരു സന്ദേഹമുണ്ട്. അതാണ് നാം പറഞ്ഞുവരുന്നത്. ഓപ്പ്റാ വിൻഫ്രെയുടെ അഭിമുഖ വീഡിയോയോടൊപ്പം മറ്റൊന്നു കൂടെ ഓർമ്മയുടെ മേശപ്പുറത്ത് എടുത്തുവെക്കാനുണ്ട്. അത് ഗസ്സയിൽ ഇളം കരുന്നുകൾക്കു നേരെ നടന്ന വേട്ടയാണ്. അതും സമാനമായിരുന്നു. 2023 ഒക്ടോബറിൽ ഇതേ ടീം തന്നെ നടത്തിയ, ഇപ്പോഴും തുടരുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടത് 17500 കുട്ടികളാണ് എന്ന് പറഞ്ഞത് യുനിസെഫിൻ്റെ വക്താവ് ജൊനാഥൻ ക്രിക്സാണ്. ആക്രമണങ്ങളിൽ 85 ശതമാനം സ്കൂൾ കെട്ടിടങ്ങളും തകർന്നതായിട്ടാണ് കണക്ക്.


ആ കാടൻ ആക്രമണങ്ങളിൽ ലോകത്തിൻ്റെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ നിരവധി രംഗങ്ങൾ ലോകം അനുഭവിച്ചതാണ്. റഷ എന്ന പത്തു വയസ്സുകാരി നോട്ടുപുസ്തകത്തിന്റെ ഒരു താളിൽ ചുവന്ന മഷിയിൽ എഴുതിവെച്ച ആ വിൽപത്രം നനക്കാത്തതായി ഉണ്ടാവില്ല, മനുഷ്യവികാരമുള്ള ഒരാളുടെ കണ്ണും. അത്രമാത്രം ഹൃദയഭേദകമായിരുന്നു അത്. ഒരു മാസം മുമ്പ് ഒരാക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട റഷ ഈ മൃഗീയതയുടെ മുമ്പിൽ തൻ്റെ ജീവിതം ഏറെ നീണ്ടു പോവില്ല എന്നും സ്വയം തിരിച്ചറിഞ്ഞതുകൊണ്ട് എഴുതിവെച്ചതായിരിക്കാം. അവളുടെ പ്രദേശത്തെ മുഴുവൻ വീടുകളും അവർ തകർത്തു തരിപ്പണമാക്കി. അതിനിടയിൽ മയ്യത്തുകൾ തിരയുന്നവരാണ് റഷയുടെ വിൽപത്രം കണ്ടെടുത്ത് മീഡിയയെ കാണിച്ചത്. താൻ രക്തസാക്ഷിയായാൽ അതിൽ വേദനിക്കരുത് എന്ന് മുതിർന്ന ഒരാളെപ്പോലെ അഭിമാനപൂർവ്വം പറഞ്ഞുകൊണ്ടാണ് അതാരംഭിക്കുന്നത്. അവളുടെ ലോകത്തെ സ്വന്തം സമ്പാദ്യമായ പോക്കറ്റ് മണി സഹോദരൻ അഹമ്മദിനും ബന്ധുവായ റഫാഫിനും കൊടുക്കാൻ പിന്നെ പറയുന്നു. കളിപ്പാട്ടങ്ങൾ ബന്ധുവായ ബത്തൂലിനും. തൻറെ പങ്ക് വാങ്ങിക്കുവാൻ പക്ഷേ അഹ്മദ് ഉണ്ടായില്ല. രണ്ടുപേരും തങ്ങളുടെ ഇളം ജീവിതങ്ങൾക്ക് അവിടെ ഫുൾ സ്റ്റോപ്പിട്ടു. അന്നും പലരും ചോദിച്ചതാണ് എന്തിനാണ് ഈ കുട്ടികളെ ഇങ്ങനെ കൊല്ലുന്നത് എന്ന്. അന്ധമായ ശത്രുവിന്റെ ശത്രുതയുടെയും ബുദ്ധിശൂന്യമായ പ്രതികാര ചിന്തയുടെയും മുമ്പിൽ ചോദ്യങ്ങളെല്ലാം വായുവിൽ വെറുതെ കറങ്ങി നടക്കുക മാത്രം ചെയ്തു. ചുരുക്കത്തിൽ രണ്ടു വിഷയങ്ങൾക്കും സമാനതയുണ്ട്. രണ്ടും ചെയ്യുന്നത് ഒരേ ടീമാണ്. അതുകൊണ്ടുതന്നെയാണ് നമുടെ ചിന്തകൾ പലയിടത്തേക്കും വഴിപിരിയുന്നത്.


ഇനി വിൻഫ്രെയുടെ വീഡിയോയിലേക്ക് വരാം. വീഡിയോ ഒരു യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഉള്ളതാണ് എന്ന് തോന്നുന്നില്ല. ഒരു ജൂത യുവതിയുമായി നടത്തുന്ന സംഭാഷണമാണ് ഇടക്ക് വെച്ച് മറ്റൊരു ഇടത്തേക്ക് തിരിയുന്നത്. അത് അവർ, അല്ലെങ്കിൽ അതേ മനസ്ഥിതിക്കാരായ തീവ്ര ജൂത വിഭാഗങ്ങളിൽ പെട്ട ചിലർ തങ്ങളുടെ ഒരു വിശ്വാസത്തിൻ്റെ ഭാഗമായി ഇളം കുഞ്ഞുങ്ങളെ ഒരു ദൈവത്തിന് കുരുതി കൊടുക്കാറുണ്ട് എന്നതാണ്. ഈ ദൈവത്തെ അവരുടെ വീടുകളിൽ ഉപാസിക്കുന്നുണ്ട് എന്ന് വർത്തമാനത്തിൽ സൂചനയുണ്ട്. ഈ കുരുതി എന്തിനുവേണ്ടിയുള്ളതാണ് എന്ന് ഒരല്പം ഞെട്ടലോടെ വിൻഫ്രേ ചോദിക്കുമ്പോൾ യുവതി പറയുന്നത് ശക്തി ലഭിക്കുവാൻ വേണ്ടിയാണ് എന്നാണ്. ഈ ജൂത വനിതയുടെ വരികളിലും വരികൾക്കിടയിലും നടത്തുന്ന വായനയിൽ മൊത്തത്തിൽ നമുക്ക് മനസ്സിലാക്കാവുന്ന കാര്യം ഇങ്ങനെയാണ്. അവരിൽ ചിലരിലെങ്കിലും ഏതോ ഒരു ശക്തിദൈവത്തെക്കുറിച്ചുള്ള വിശ്വാസമുണ്ട്. ആ ദൈവത്തെ അവർ സ്വന്തം വീടുകളിൽ പ്രത്യേക മണ്ഡപം ഒരുക്കി ആരാധിച്ചുവരുന്നുണ്ട്. എന്തെങ്കിലും ദൗത്യത്തിന് കാര്യത്തിനോ പ്രത്യേക ശക്തി വേണമെന്നുവന്നാൽ അവർ ഈ ദൈവത്തിന് കുഞ്ഞുങ്ങളെ കുരുതി കൊടുക്കാറുണ്ട് എന്നെല്ലാമാണ്. ഇതാണ് നമ്മുടെ ഉള്ളിനേയും ചിന്തയെയും ഭീതിപ്പെടുത്തുന്നതും വിറപ്പിക്കുന്നതുമായ ആശങ്കയുടെ സ്രോതസ്സ്. കുഞ്ഞുങ്ങളെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നത് പോലെ തോന്നിപ്പിക്കുന്ന ഈ നീക്കങ്ങൾ ഒരുപക്ഷേ കരുതിക്കൂട്ടിയുള്ള ഒരു കുരുതിയായിരിക്കുമോ എന്നത് ആണ് ആശങ്ക. ഒരുപക്ഷേ ഇതെല്ലാം ശരിയാണെങ്കിൽ തന്നെയും അത് ഔദ്യോഗികമായിക്കൊള്ളണം എന്നില്ല. അന്ധമായ വിരോധം വച്ചുപുലർത്തുന്ന ശത്രുവിനെ സംബന്ധിച്ചിടത്തോളം ഉൾക്കൊള്ളാൻ കഴിയാത്തത് പോലും സ്വന്തം ദൗത്യത്തിന്റെ വിജയത്തിന് വേണ്ടി ഉൾക്കൊള്ളുവാൻ അയാൾ തയ്യാറായിരിക്കും. അതിനാൽ തന്നെയാണ് ഇങ്ങനെയെല്ലാം കാര്യങ്ങളെ പരസ്പരം ചേർത്തുവെച്ച് ചിന്തിക്കുവാൻ നാം തയ്യാറാക്കുന്നത്.


ഇത്തരമൊരു രക്തദാഹിയായ ദൈവത്തെക്കുറിച്ച് ഉള്ള നമ്മുടെ തിരച്ചിൽ എത്തിച്ചേരുന്നത് പുരാതന കൻആൻ ദേശക്കാരുടെ ദൈവമായിരുന്നു ബഅ്ൽ എന്ന ദൈവത്തിലാണ്. വിചിത്രമായ ഈ വിശ്വാസത്തിൻ്റെ അടിവേരുകൾ തേടിയുള്ള സഞ്ചാരം ഇസ്രയേൽ സന്തതികളെയും കടന്ന് പിന്നോട്ട് പോകും എന്നാണ് കരുതപ്പെടുന്നത്. യുദ്ധം, ശക്തി, പ്രതികാരം തുടങ്ങിയവ മുതൽ ക്ഷേമം, കാലാവസ്ഥയുടെ അനുകൂലത തുടങ്ങിയ വിഷയങ്ങൾക്ക് വരെ പുരാതന കൻആൻ ദേശത്ത് ജീവിച്ചിരുന്ന ജനങ്ങൾ അവലംബിച്ചിരുന്ന ഒരു ദൈവമായിരുന്നു ബഅ്ൽ. ഈ വിഗ്രഹത്തിനെ ആരാധിച്ചുവന്നിരുന്ന ജനതയിൽ യാദൃശ്ചികമായോ അപ്രതീക്ഷിതമായോ വല്ല ശക്തിയോ അനുകൂലതയോ ഉണ്ടായിട്ടുണ്ടാകും. അത് ഈ ദൈവത്താൽ ഉണ്ടായതാണ് എന്ന് വിശ്വസിക്കുവാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും സാഹചര്യങ്ങളോ വ്യാഖ്യാനങ്ങളോ ഒപ്പം വന്നിട്ടുമുണ്ടാകും. അങ്ങനെയായിരിക്കും ഇസ്രയേൽ സന്തതികളുടെ നാട്ടിൽ അവരുടേതിൽ നിന്ന് തികച്ചും വിരുദ്ധമായ ഈ വിഗ്രഹ വിശ്വാസം വളർന്നിട്ടുണ്ടാവുക എന്നാണ് അനുമാനം. ജൂതരുടെ വിശ്വാസത്തിന് ഘടകവിരുദ്ധമായിരുന്നു ഈ ദൈവത്തിലുള്ള വിശ്വാസം എന്നത് പ്രാമാണികമായി തന്നെ തെളിയിക്കാൻ കഴിയുന്ന കാര്യമാണ്. കാരണം ഇപ്പോൾ ജൂതരുടെയും ക്രൈസ്തവരുടെയും കയ്യിലുള്ള വേദപുസ്തകത്തിൽ ഇത് ശക്തമായി നിരോധിക്കപ്പെടുന്നുണ്ട്. അത് ഇങ്ങനെയാണ്: 'ഏലിയാ (ഇൽയാസ് നബി) ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്‌ക്കും? കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബഅലാണു ദൈവമെങ്കില്‍ അവൻ്റെ പിന്നാലെ പോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല'. (1 രാജാക്കന്മാർ 18:21)


ബൈബിൾ അനുബന്ധ പഠനങ്ങളിൽ സെമിറ്റിക്കുകൾ പുരാതന കാലത്ത് ഇത്തരമൊരു ദൈവത്തെക്കുറിച്ചുള്ള വിശ്വാസത്തിൻ്റെ പേരിൽ വിഗ്രഹം സ്ഥാപിച്ച് പ്രത്യേകം ആരാധിച്ചിരുന്നതായി പറയുന്നുണ്ട്. ലെബനാനിലെ ഫിനീഷ്യൻ സമൂഹം അവരുടെ ഏറ്റവും വലിയ ദേവനായി പരിഗണിച്ചിരുന്ന ദൈവം ആയിരുന്നു ബഅ്ൽ. ബാബിലോൺ മുതൽ ഈജിപ്ത് വരെ ബാൽ പൂജ വ്യാപിച്ചിരുന്നു. ഇസ്രായേല്യർ ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന് ശേഷം കൻആൻ പ്രദേശത്തായിരുന്നു താമസം ഉറപ്പിച്ചത്. അവിടെ ഈ വിശ്വാസവും ആരാധനയും ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഈ ആരാധകരിൽ നിന്നും പതിയെ പതിയെ ബനൂ ഇസ്രായേലികളിലേക്ക് ബഅ്ൽ പൂജ കടന്നു വരികയായിരുന്നു. അത് പ്രകടമായത് ഇൽയാസ് നബിയുടെ കാലത്തായിരിക്കാം. വേദപുസ്തകം ന്യായാധിപന്‍മാര്‍ എന്ന അധ്യായം 2 : 12-13 ൽ ഈജിപ്‌തില്‍ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്‌ഷിച്ചു, ചുറ്റുമുള്ള ജനങ്ങളുടെ ദേവന്‍മാരുടെ പിന്നാലെ അവര്‍ പോയി, അവയ്‌ക്കു മുന്‍പില്‍ അവർ കുമ്പിട്ടു, അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിക്കുകയും ബഅ്ല്‍ ദേവന്‍മാരെയും അസ്‌താര്‍ത്തെ ദേവതകളെയും സേവിച്ചു എന്ന് പറയുന്നുണ്ട്. ഇക്കാര്യം വിശുദ്ധ ഖുർആനും പറയുന്നു എന്നത് ഏറെ കൗതുകകരമാണ്. ഇല്യാസ് നബിയുടെ പ്രബോധനത്തിന്റെ വിവരണത്തിൽ അല്ലാഹു പറയുന്നു: 'ഇല്‍യാസ് നബിയും ദൈവദൂതരില്‍ പെട്ടയാള്‍ തന്നെ. നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ? ബഅ്‌ലിനെ ആരാധിക്കുകയും ഏറ്റം ഉദാത്തനായ സ്രഷ്ടാവിനെ-നിങ്ങളുടെയും പൂര്‍വികരുടെയും നാഥനായ അല്ലാഹുവിനെ-ഉപേക്ഷിക്കുകയുമാണോ എന്ന് സ്വജനതയോട് അദ്ദേഹം ചോദിച്ച സന്ദര്‍ഭം സ്മരണീയമത്രേ. തത്സമയം അവരദ്ദേഹത്തെ വ്യാജനാക്കി. തന്മൂലം അവര്‍ ശിക്ഷക്ക് സന്നിഹിതരാക്കപ്പെടും -അല്ലാഹുവിന്റെ ആത്മാര്‍ത്ഥ ദാസരൊഴികെ. (സ്വാഫ്ഫാത്ത്: 123-132)


ബഅ്ൽ ദൈവത്തിലേക്ക് ജൂത ജനത എത്തിച്ചേർന്നതിന്റെ പിന്നിൽ മറ്റൊരു സാഹചര്യവും സാധ്യതയും ഉണ്ട്. അത് തങ്ങൾക്കുവേണ്ടി ദേശം ഫലഭൂ​യി​ഷ്‌ഠ​മാ​ക്കും എന്നു വാഗ്‌ദാ​നം ചെയ്‌ത, കനാന്റെ ഇഷ്ടദേ​വ​നായി ബഅ്ലിനെ അവതരിപ്പിച്ചു എന്നതാണ്. അതിൽ വീണുപോയിട്ടായിരുന്നു ഇസ്രയേൽ സന്തതികൾ ഈ വിശ്വാസത്തിൽ എത്തിച്ചേർന്നത്. മാത്രമല്ല പ്രപഞ്ചത്തിന്റെ താളങ്ങളായ മഴ, കാറ്റ്‌, മേഘങ്ങൾ എന്നിവ​യു​ടെ​മേൽ ശക്തി ചെലു​ത്താൻ ബഅ്ലിനു കഴിവു​ണ്ടെ​ന്നും വന്ധ്യത​യിൽനി​ന്നോ മരണത്തിൽനി​ന്നോ പോലും ജനങ്ങളെയും മൃഗങ്ങ​ളെ​യും വിളവു​ക​ളെ​യും രക്ഷിക്കാൻ അതിനു മാത്രമേ സാധിക്കൂ എന്നും അവർ വിശ്വ​സി​ച്ചി​രു​ന്നു. ഇതിൽ പിടിച്ചുനിർത്തുവാൻ മറ്റൊരു മിഥ്യ കൂടി പ്രചരിക്കപ്പെട്ടിരുന്നു. ബഅ്ലിന്റെ സംരക്ഷ​ണ​മി​ല്ലെ​ങ്കിൽ മോട്ട്‌ എന്ന പ്രതി​കാ​ര​ദാ​ഹി​യായ കനാന്യ ദേവൻ അവരു​ടെ​മേൽ നിശ്ചയ​മാ​യും വിനാശം വിതയ്‌ക്കു​മെന്നതായിരുന്നു ആ ഭീഷണി. വിശ്വാസത്തിൻ്റെ പ്രഭാവം, ഭീഷണി എന്നിവയോട് ചേർത്ത് മനം കവരുന്ന ചില ആകർഷണ തന്ത്രങ്ങളും കൂട്ടത്തിൽ ഉണ്ടായിരുന്നു. അത് ലൈംഗികതയായിരുന്നു. ബഅ്ലിനുള്ള ആരാധനയിലും വിഗ്രഹങ്ങളിലും പൂജാ വസ്തുക്കളിലും എല്ലാം ലൈംഗികത പറ്റിപ്പിടിച്ചിരുന്നു. ലൈംഗികാവയങ്ങൾ ആരാധിക്കപ്പെടുന്ന രീതി ഈ വിശ്വാസ ക്രമത്തിൽ നിന്നും വന്നതാകാം എന്നു കരുതപ്പെടുന്നു. (രാജാ​ക്ക​ന്മാർ 18:19 വിശദീകരണത്തിൽ നിന്ന്). പേരു​കൾക്കും ചില സ്വഭാവ വിശേ​ഷ​ങ്ങൾക്കും മാറ്റം ഉണ്ടായി​രു​ന്ന​തൊ​ഴി​ച്ചാൽ ആ ദൈവ​ങ്ങ​ളും ഈജി​പ്‌തി​ലെ ദൈവ​ങ്ങ​ളും തമ്മിൽ കാര്യ​മായ വ്യത്യാ​സ​മൊ​ന്നും ഉണ്ടായി​രു​ന്നില്ല. എന്നുവ​രി​കി​ലും, ബാലിനെ കനാന്യ​രു​ടെ മുഖ്യ ദൈവ​മാ​യി ബൈബിൾ വേർതി​രി​ച്ചു കാട്ടുന്നു. പുരാ​വ​സ്‌തു കണ്ടുപി​ടി​ത്ത​ങ്ങ​ളും അതു സ്ഥിരീ​ക​രി​ക്കു​ന്നു. (ന്യായാ​ധി​പ​ന്മാർ 2:11)


ലൈംഗിക ചേരുവ ചേർന്നതോടെ ഈ വിശ്വാസം വല്ലാതെ വളർന്നു. ക്ഷേത്ര​വേ​ശ്യാ​വൃ​ത്തി​യും ശിശു​ബ​ലി​യും ആയിരു​ന്നു ബാലാ​രാ​ധ​ന​യു​ടെ മറ്റു പ്രധാന സവി​ശേ​ഷ​തകൾ എന്ന് രാജാ​ക്ക​ന്മാർ, ദിനവൃ​ത്താ​ന്തം എന്നീ ബൈബിൾ അദ്ധ്യായങ്ങളിൽ നിന്നും മനസ്സിലാക്കാം. ബൈബി​ളും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും എന്ന പുസ്‌തകത്തിൽ 'കനാന്യ ക്ഷേത്ര​ങ്ങ​ളിൽ സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ട്ടി​രു​ന്നു, അവർ നാനാ​വിധ ലൈം​ഗിക വികട​ത്ത​ര​ങ്ങ​ളി​ലും മുഴു​കി​യി​രു​ന്നു, വിളവു​ക​ളും വളർത്തു മൃഗങ്ങ​ളും സമൃദ്ധ​മാ​യി ഉണ്ടാകാൻ അത്തരം ആചാരങ്ങൾ എങ്ങനെ​യോ ഇടയാ​ക്കു​ന്ന​താ​യി അവർ വിശ്വ​സി​ച്ചു​പോ​ന്നു' എന്നെല്ലാം പറയുന്നുണ്ട്. ഇപ്രകാരം തന്നെ മരിച്ചവർക്കുള്ള ബലി തർപ്പണത്തിൻ്റെ ചില മാതൃകകളും ബഅ്ൽ ആരാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നതു കാണാം. ദി ഇന്റർനാ​ഷനൽ സ്റ്റാൻഡേഡ്‌ ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു: 'കുടും​ബ​ക്ക​ല്ല​റ​യി​ലോ മൺകൂ​ന​യി​ലോ വെച്ച്‌ അവർ സദ്യകൾ നടത്തി​യി​രു​ന്നു. മരിച്ചവർ പങ്കുപ​റ്റി​യി​രു​ന്ന​താ​യി കരുത​പ്പെ​ട്ടി​രുന്ന മദി​രോ​ത്സ​വ​വും ലൈം​ഗിക വേഴ്‌ച​യും ചടങ്ങിന്റെ
ഭാഗമാ​യിരുന്നു'. ഏതായിരുന്നാലും ജൂതായിസം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഈ വിശ്വാസവും ദൈവവും ആയിരുന്നു. ജറൂസലമി​ലുള്ള യഹോ​വ​യു​ടെ ആലയം വളരെ അകലെ​യാ​ണെ​ന്നും അവന്റെ നിയമങ്ങൾ പാലി​ക്കു​ന്നത്‌ അപ്രാ​യോ​ഗി​ക​മാ​ണെ​ന്നും അവർക്കു തോന്നി​യി​രി​ക്കണം. ബഅ്ലാ​രാ​ധ​ന​യിൽ പ്രത്യേക നിബന്ധ​ന​ക​ളൊ​ന്നും ഇല്ലായി​രു​ന്നു, അതു വളരെ എളുപ്പ​വു​മാ​യി​രു​ന്നു എന്നതെല്ലാം ഇതു വല്ലാതെ വളരുവാൻ പ്രചോദനമായി. സ്വന്തം ഭവനങ്ങ​ളു​ടെ മേൽപ്പു​ര​ക​ളിൽ വെച്ചു​പോ​ലും ബാലിനു ധൂപം കാട്ടാൻ അവർക്കു സാധി​ച്ചി​രു​ന്നു. (യിരെ​മ്യാ​വു 32:29). ഇതിനെതിയുള്ള പോരാട്ടമായിരുന്നു അവരിലേക്ക് നിയുക്തരായ പ്രവാചകൻമാർ ചെയ്തിരുന്നത് എന്നത് ബൈബിൾ വായനകളിൽ നിന്ന് സുതരാം മനസ്സിലാക്കാം. ഇതു ശുദ്ധ പൈശാചികതയായിട്ടാണ് ബൈബിൾ കാണുന്നത്. 'ആളുകളെ ആത്മീയ​മാ​യി തടവി​ലാ​ക്കു​ന്ന​തിന്‌ സാത്താന്റെ ഈ 'അദൃശ്യ ശക്തി' ലൈം​ഗിക അധാർമി​ക​തയെ ഊട്ടി​വ​ളർത്തു​ന്നു' എന്ന് യോഹ​ന്നാൻ 8:34 ൽ പറയുന്നുണ്ട്. ബഅ്ൽ പുജയെ പരസംഗത്തോട് ഉപമിച്ചാണ് ഹോശേയാ പ്രവാചകൻ പറഞ്ഞിട്ടുളളത്. (ഹോശേ, 2:13)


പ്രത്യേക ശക്തി കൈവരുവാനും തങ്ങളുടെ ലക്ഷ്യം നേടാനും പഴകിയ യഹോവയിലുള്ള വിശ്വാസം മാറ്റിവെച്ച് ബഅലിനെ തന്നെ സമീപിക്കുമ്പോൾ അതിനു നൽകുന്ന ഒരു ദക്ഷിണയായിരുന്നുവോ ഗസ്സയിലെ റഷയും അഹ്മദും മുതൽ മിനാബിലെ സ്കൂളിലെ ഇളം ചോരയുള്ള കൊച്ചു പെൺകുട്ടികൾ വരെയുള്ളവർ എന്നതാണ് നമ്മുടെ പേടി. പ്രത്യേകിച്ചും ബഅ്ലിൻ്റെ ഒരു സങ്കൽപ്പ ചിത്രത്തിൽ കയ്യിൽ ഒരു കുഞ്ഞിനെയും പിടിച്ചു നിൽക്കുന്ന ഈ കക്ഷിയുടെ ചിത്രം കാണുമ്പോൾ. ലക്ഷ്യം നേടാൻ അവരെന്തും ചെയ്യും, അതുകൊണ്ടാണ്.
0


വായനകൾ
JW.ORG
https://manovaonline.com
ദേവന്മാരും ദേവിമാരും: https://roy7.cw.center/

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso